ക്ഷേത്ര ഉത്പത്തിയെ സംബന്ധിച്ച് പഴമക്കാർ മുഖാന്തിരം പരമ്പരാഗതമായി ലഭിച്ചിട്ടുള്ള വിവരമാണ് നമുക്കുള്ളത്.ആയത് പിൽക്കാലത്ത് നടന്ന അഷ്ടമംഗല ദേവപ്രശ്നവിധി ശരി വയ്ക്കുന്നുമുണ്ട്.
രാജവാഴ്ച തുടങ്ങുന്നതിന് മുമ്പ് ഭൂപ്രദേശം സ്വന്തമാക്കി തദ്ദേശവാസികളിൽ നിന്നും മുല്ലക്കാർ എന്നറിയപ്പെടുന്നവർ കരം പിരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.അക്കാലത്ത് ശസ്ത്ര ശാസ്ത്ര വിഷയങ്ങളിലും മന്ത്രപൂജാദികാര്യങ്ങളിലും പ്രാഗത്ഭ്യമുള്ള ഒരു കാരണവർ ഇന്നത്തെ വടക്കേവീട്ടിൽ(ക്ഷേത്രം സ്ഥിതി ചെയ്യുന്നതിന്റെ വടക്കുകിഴക്കു ദിശയിൽ)താമസമുണ്ടായിരുന്നു.വനനിബിഡമായ പരിസരത്ത് മൃഗയാ വിനോദത്തിനായി പുറപ്പെട്ട കാരണവർ കോരിച്ചൊരിയുന്ന മഴയും ഇടിയും മിന്നലുമുള്ള രാത്രി വളരെ വൈകി തിരിച്ചുവരുമ്പോൾ അതിസുന്ദരിയായ ഒരു പെണ്‍കുട്ടി സഹായം അഭ്യർഥിച്ചു.അസ്സമയത്ത് അസാധാരണമായി ദർശിച്ച ആ പെണ്‍കുട്ടി തന്റെ ഗതിയ്ക്കനുകൂലമായ ദേവിഭാവമാണെന്നു മനസ്സിലാക്കിയ കാരണവർ സ്വഗൃഹത്തിലേക്ക് കൂട്ടിപ്പോയി.
തന്റെ അമ്മയോട് ഇത് ഒരു ദേവതയാണ് വളരെ പരിശുദ്ധിയോടെ പരിചരിക്കണമെന്ന് പറഞ്ഞ് ഒരു ദിവ്യമന്ത്രം ജപിച്ച് പെൺകുട്ടിയുടെ മുടിയിൽ ബന്ധിച്ചു.വർഷങ്ങൾ കഴിഞ്ഞ് നീരാടാനായി പോകുന്ന സമയം എണ്ണ തേയ്ച്ച് മുടി ഉടക്കറത്തപ്പോള്‍ മുടിയിൽ ബന്ധിച്ചിരുന്ന ദിവ്യമന്ത്രച്ചരട് തറയിൽ പോയി.നീരാടാനായി പോയ പെൺകുട്ടി തിരിച്ചു വന്നില്ല.വൈകി വീട്ടിലെത്തിയ കാരണവർ കാര്യം മനസ്സിലാക്കി പരിസരം മുഴുവൻ തിരക്കി കാണാത്തതിനാൽ കിണറും നീരാഴിയും വറ്റിച്ചു.ആ സമയം ഒരു അശരീരി കിട്ടി.ഞാൻ നീരാഴിയിലുണ്ട് എന്ന്‍ (ആ നീരാഴി ഇന്ന്‍ പരിശുദ്ധിയോടെ ചുറ്റുമതിൽ കെട്ടി ക്ഷേത്രക്കുളമായി ആചരിക്കുന്നു)നീരാഴിയിൽ നിന്നും അതിമനോഹരമായ ഒരു പാക്ക് അല്ലാതെ വേറൊന്നും കിട്ടിയില്ല.പരിസരത്ത് കമുകൊന്നും ഇല്ലാത്തതിനാൽ ആ പാക്കിൽ തന്നെ ദിവ്യശക്തി എന്ന്‍ മനസ്സിലാക്കിയ കാരണവർ പാക്കിനെ അറയിൽവച്ച് പൂജിച്ചു.
കാലാന്തരത്തിൽ കുളത്തൂരിലെ പ്രഗത്ഭമായ 6 കുടുംബക്കാരില്‍ പ്രമുഖ സ്ഥാനമുള്ള ചിറയടി കുടുംബത്തിലെ കാരണവർക്ക് ദിവ്യദർശനമുണ്ടായി.ഞാൻ ബന്ധനസ്ഥയാണ്.വനപ്രദേശത്തു കിട്ടക്കല്ലു നിറഞ്ഞ സ്ഥലത്ത് അരുവിയുടെ കരയില്‍ എനിക്ക് ആലയമുണ്ടാക്കി കുടിയിരുത്തി ആചരിക്കണമെന്ന ദർശനവിവരം അദ്ദേഹം വടക്കെവീട്ടിലെ മുല്ലക്കാരനെ അറിയിക്കുകയും അതുപ്രകാരം മറ്റ് പ്രമുഖമായ അറപ്പുര(ചെറുവിള)ചെറുവിള പുത്തന്‍വീട്,പെരുമ്പഴിഞ്ഞി,ആറ്റുകാൽ,പാവട്ടക്കുഴി എന്നീ കുടുംബക്കാരുമായി ആലോചിച്ചു ചിറയടി കുടുംബക്കാരുടെ വകയായ ഇന്ന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആലയം പണിഞ്ഞ് ടി പാക്ക് കലമാൻ കൊമ്പും കണ്ണാടിയും വച്ച് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും സന്ധ്യാദീപം കൊളുത്തി ആചരിച്ചു.
കാലക്രമേണ പൂജാദികാര്യങ്ങള്‍ക്കും, കരടിവാദ്യത്തിനും വെടിവഴിപാടിനും ബന്ധപ്പെട്ട ആള്‍ക്കാരെ ക്ഷേത്രപരിസരത്ത് താമസമാക്കി ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഉച്ചപൂജ നടത്തിത്തുടങ്ങി.തുടര്‍ന്ന്‍ കലാവിശേഷത്തെ ആവാഹിച്ചു മുടിയുടെ(ബിംബം)രൂപത്തിൽ ആചരിച്ച് പോരുന്നു.
അറപ്പുര കുടുംബത്തിലെ നാരായണൻ എന്ന കാരണവരുടെ കാലത്താണ് മണ്ഡല ചിറപ്പും പെരുംപൂജയും തൂക്കം, പറണേറ്റ് എന്നീ ഉത്സവാദികള്‍ക്കും വ്യവസ്ഥയുണ്ടാക്കിയത്.1957 ല്‍ കുടുംബക്കാർ ക്ഷേത്രം നാട്ടുകാർക്കായി വിട്ടുകൊടുത്തു.പൊതുജനങ്ങൾ ക്ഷേത്രഭരണം ഏറ്റ് കുളത്തൂർ ഫണമുഖത്ത് ദേവീക്ഷേത്രയോഗം എന്ന പേരിൽ രജിസ്റ്റർ ചെയ്ത് ഭരണം നടത്തി.എങ്കിലും കാലക്രമേണ ഭരണത്തിന് വൈകല്യങ്ങള്‍ൾ സംഭവിച്ചു തുടങ്ങിയപ്പോൾ 1998 ല്‍ അന്നത്തെ കമ്മിറ്റി ഒരു ട്രസ്റ്റ് രജിസ്റ്റർ ചെയ്യണമെന്നു തീരുമാനിച്ച് പൊതുയോഗം വിളിച്ച് തീരുമാനമെടുത്തതിനൻപ്രകാരമാണ് 1998 നവംബര്‍ മാസത്തിൽ 2396/98 എന്ന ഇന്നത്തെ ട്രസ്റ്റ് നിലവിൽ വന്നത്.
ഒരേ ശ്രീകോവിലിൽ ഭദ്രകാളിയേയും ദുർഗ്ഗാദേവിയേയും തുല്യ പ്രാധാന്യത്തിൽ പൂജിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് കളത്തൂർ ഫണമുഖത്ത് ശ്രീഭദ്രകാളി ക്ഷേത്രം.ദേവീകല അറയിൽ വച്ച് പൂജിച്ചതായ വടക്കേവീട്ടിൽ കുംഭഭരണി നാളില്‍ ദേവി എഴുന്നെള്ളി ക്ഷേത്രക്കുളത്തിൽ സങ്കൽപ നീരാട്ടു നടത്തി വടക്കേവീട്ടിൽ പ്രത്യേകം കെട്ടിയ പച്ചപന്തലിൽ ഉപവിഷ്ടയായി പൂജയും ഗുരുതിയും സ്വീകരിച്ചു വന്നാണ് ക്ഷേത്രത്തിലെ പച്ചപന്തലിൽ ഉപവിഷ്ടയായി താലപ്പൊലി, കാവടി നേർച്ചകളും സ്വീകരിച്ച് നേർച്ചത്തൂക്കം നടത്തുന്നത്.
ക്ഷേത്രത്തിലെ പ്രധാന നേർച്ചകളിൽ മുഖ്യമായത് നേർച്ചത്തൂക്കമാണ്.കുത്തിയോട്ടം, താലപ്പൊലി, കാവടി നേർച്ചകളും നടയ്ക്കുനിർത്തിത്തൂക്കവും നടത്തുന്നു.6 വർഷത്തിൽ ഒരിക്കൽ പറണേറ്റ് നടത്തുന്നു.മേടമാസം ഒന്നാംതിയതി സ്ത്രീ ഭക്തജനങ്ങളുടെ പൊങ്കാല വഴിപാടും നടത്തുന്നു.

പ്രധാന പൂജകൾ
ഗണപതിഹോമം
നാരങ്ങാവിളക്ക് (ചൊവ്വാഴ്ച)
ഭഗവതിസേവ
ഭരണിപൂജ (ഭരണി നക്ഷത്രത്തിന്)
പൗർണ്ണമിപൂജ
ആയില്യപൂജ
രാമായണമാസാചരണം
നാഗരൂട്ട്, സർപ്പബലി (കന്നിമാസആയില്യത്തിന്)
പെരുംപൂജ (41 ചിറപ്പ് സമാപനം)
ക്ഷേത്ര ദർശനസമയം : 05.00 am - 12.10 pm
: 05.00 pm - 07.30 pm
Phone No : 0471 - 2216531
Mobile : 9496255495, 9447205890, 9746060878
E-mail : phanamughathudevi@gmail.com
web : http://kulathoormudippura.com/
Bank A/C Details
A/c No : 32528741657
Bank : State Bank of India,
Branach : Neyyattinkara
IFSC Code : SBIN0010112
എത്തിച്ചേരേണ്ടവിധം
1) തിരുവനന്തപുരം > വിഴിഞ്ഞം > പൂവാർ > ഉച്ചക്കട > കുളത്തൂർ > ക്ഷേത്രം.
2) കളിയിക്കാവിള > ചെരുവാരക്കോണം > ചെങ്കവിള > ചാരോട്ടുകോണം > കുളത്തൂർ > ക്ഷേത്രം.