Varayal Sri Kurikilal Varadayini Devi Nagaraja-Nagayakshi Temple

top-banner

About Our Temple

മുഖ്യദേവതകൾ  : വരദായിനിദേവി (ആദിപരാശക്തിദേവി), നാഗരാജ, നാഗയക്ഷി

ഉപദേവതകൾ    :  ഗണപതി, മുത്തപ്പൻ, ശ്രീ ഭദ്രകാളി(തൈന്താൽ ഭഗവതി, മലക്കാരിദേവൻ,

                                  ഗുളികൻ, വീരഭദ്രൻ, കല്ലാട്ട്ദാരംപുലി, പൂവ്വാൻതെയ്യം, പുറംകാലൻ ദേവൻ

ക്ഷേത്രമാഹാത്മ്യം

          ജാതകത്തിലെ കാളസർപ്പയോഗത്തിന് പ്രതിവിധി ചെയ്യുന്ന കേരളത്തിലെ പ്രശസ്ത ക്ഷേത്രമാണ് മാനന്തവാടിക്കടുത്തുള്ള വരയാൽ ശ്രീ കുരിക്കിലാൽ വരദായിനി ദേവി നാഗരാജ നാഗയക്ഷി ക്ഷേത്രം. ഭക്തവത്സലയും ആദിപരാശക്തിയുമായ വരദായിനി ദേവിയെയും നാഗരാജാവിനെയും നാഗയക്ഷിയെയും തുല്യപ്രാധാന്യത്തിലാണ് വേദകാലത്തോളം പഴമയുള്ള ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്.

          ദക്ഷയാഗം നടന്ന വേളയിൽ, യാഗഭൂമി നാശോന്മുഖമാക്കിയശേഷം ദേവി വരയാലിൽ വന്ന്‍ വിശ്രമിച്ചു. അങ്ങനെയാണ് ഇവിടെ ദേവീചൈതന്യം ഉണ്ടായത്. ദ്വാപരയുഗത്തിന്റെ അവസാനം ബലരാമന്റെ അവതാരകാലത്ത് കൗരവ-പാണ്ഡവ യുദ്ധം നടക്കവേ, ബാലരാമൻ യുദ്ധം കാണുവാൻ കഴിയില്ലെന്നു പറഞ്ഞ് ഒരു തീർത്ഥസ്നാനത്തിന് പുറപ്പെട്ടു. തീർതഥാടനത്തിനിടയിൽ വരയാൽ ശ്രീ കുരിക്കിലാൽ ക്ഷേത്ര സന്നിധിയിൽ വന്ന്‍ ദർശനം നടത്തുകയും സമീപത്തുണ്ടായിരുന്ന അരയാൽത്തറയിലിരുന്ന് ധ്യാനിക്കുകയും ചെയ്തു. നാഗശ്രേഷ്ടനായ അനന്തന്റെ അവതാരമായ ബലഭദ്രന്റെ വാസം ഉണ്ടായതിനാൽ, ഈ ക്ഷേത്രത്തിൽ അനന്തന്റെ പൂർണ്ണചൈതന്യം ഉണ്ടാവുകയും ചെയ്തു.

         സന്താനസൗഭാഗ്യത്തിനായി ദമ്പതിമാർ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും നടയിൽ ഓടിന്റെ ഉരുളി കൊണ്ടുവന്ന്‍ കമിഴ്ത്തുന്നു. തുടർന്ന്‍ സർപ്പയാഗം നടത്തി ഏഴ് തലമുറയായുള്ള സർപ്പദോഷത്തെ ആവാഹനം ചെയ്ത് മാറ്റുന്നു. കുട്ടികളുണ്ടായശേഷം, കുട്ടിയെയും കൊണ്ട് വന്ന്‍ അവർ കമിഴ്ത്തിവച്ച ഉരുളി നിവർത്തുന്നു. ഇപ്രകാരം 18 വർഷമായി സന്താനഭാഗ്യം ഇല്ലാതിരുന്ന ദമ്പതിമാർക്കടക്കം കുട്ടികൾ ഉണ്ടായിരിക്കുന്നു. വിവാഹം നടക്കുന്നതിന് കാലതാമസം വരുന്നവർ, ജാതിമത ഭേതമെന്യേന ഈ ക്ഷേത്രത്തിലെത്തി ഓടിന്റെ ഉരുളിയിൽ മഞ്ഞൾ നിറച്ച് അതിവിശേഷമായ 'വിവാഹദോഷനിവാരണഹോമം' ചെയ്യുന്നു. ഇതിലൂടെ ചൊവ്വാദോഷവും ജാതകദോഷവുമുള്ള കുട്ടികൾക്കടക്കം മംഗല്യം നടന്നുവരുന്നു. ഇവിടുത്തെ നാഗത്തിന്റെ നടയിൽ വച്ച് ഉരുളിയിൽ എള്ള് നിറയ്ക്കുന്നതിലൂടെ തലമുറകളായിട്ടുള്ള ദുരിതങ്ങൾ അവസാനിക്കുകയും ഐശ്വര്യവും സമ്പത്തും പ്രാപ്യമാവുകയും ചെയ്യുന്നു.

          വരദായിനി അമ്മയുടെ നടയിൽ ക്ഷേത്രം മേൽശാന്തി 34 തരം നാളികേരം മുട്ടറച്ച്, ഭക്തജനങ്ങളുടെ പ്രശ്നങ്ങൾക്ക് ജ്യോതിഷസിദ്ധിപ്രകാരം ഫലപ്രവചങ്ങൾ കല്പനയായി ചൊല്ലുന്നു. രോഗശമനത്തിനും ഉദ്ദിഷ്ടകാര്യ പ്രാപ്തിക്കുമായി ഭക്തജനങ്ങൾ ദേവിക്ക് സമർപ്പിക്കുന്ന വഴിപാടാണ് പൂമടൽ. ഇത്തരത്തിൽ ഇവിടെ പൂമടൽ നടത്തിയതിലൂടെ ഭക്തജനങ്ങളുടെ അർബുധം വരെ മാറിയിട്ടുണ്ട്. ദേവീ നടയിൽ നടത്തുന്ന വലിയവട്ടളം ഗുരിസിയിലൂടെ ഭക്തരുടെ ശത്രുദോഷം, ദൃഷ്ടിദോഷം എന്നിവയും അകലുന്നതാണ്.

കാളസർപ്പയോഗവും പരിഹാരവും

          ജ്യോതിശാസ്ത്ര പ്രകാരം മറ്റു ഗ്രഹങ്ങളുടെ സഞ്ചാരരീതിയിൽ നിന്നും വ്യത്യസ്ഥമായി രാഹുവും കേതുവും പ്രതിലോമമായിട്ടാണ് സഞ്ചരിക്കുന്നത്. എപ്പോഴും രാഹുവിൽ നിന്നും 180 ഡിഗ്രി അകലം പാലിച്ചുകൊണ്ടാണ് കേതുവിന്റെ സഞ്ചാരം. ഒരാളുടെ ജാതകത്തിൽ രാഹുകേതുക്കൾ നില്ക്കുന്ന 180 ഡിഗ്രികളിലായി എവിടെയെങ്കിലും മറ്റെല്ലാഗ്രഹങ്ങളും സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി) നിന്നാൽ ആ ജാതകന് കാളസർപ്പമെന്ന യോഗം ഭവിക്കുന്നു. അനന്ത, ഗുളിക, വാസുകി, ശംഖപാല, പത്മ, മഹാപത്മ, തക്ഷക, കാർക്കോടക, ശംഖചൂഢ, ഘാതക, വിഷധര, ശേഷനാഗ എന്നിവയാണ് വിവിധങ്ങളായ 12 തരം കാളസർപ്പയോഗങ്ങൾ.

           ഒരാളുടെ ഗ്രഹനിലയിൽ കാളസർപ്പയോഗം വരുന്നത് വളരെ ദോഷപ്രദമാണ്. വിട്ടുമാറാത്ത രോഗങ്ങൾ, മരണം, വിവാഹം നടക്കാതെ വരിക, കുട്ടികൾ ഉണ്ടാകാതെ വരിക, എത്ര ധനം കിട്ടിയാലും അത് തികയാതെ വരിക, വൈധവ്യം ഉണ്ടാവുക, കർമ്മരംഗത്ത് പലവിധ വെല്ലിവിളികൾ ഉണ്ടാവുക ഇതെല്ലാം ജാതകത്തിലെ കാളസർപ്പയോഗത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങൾ ആണ്.

           ഒരാളുടെ ജാതകത്തിൽ ഏതെങ്കിലും രീതിയിലുള്ള കാളസർപ്പയോഗം കണ്ടാൽ മുടങ്ങാതെ നാഗദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുകയും ശിവഭജനം നടത്തുകയും, അന്നദാനം, വസ്ത്രദാനം, നാണയദാനം, പായസദാനം എന്നിവ നടത്തണം. 

ക്ഷേത്രംതന്ത്രി       :  പെരികമന കുഞ്ഞികൃഷ്ണൻ എമ്പ്രാന്തിരി

മേൽശാന്തി           :  വടക്കേക്കോറമംഗലം കൃഷ്ണൻ എമ്പ്രാന്തിരി

About Temple

Important Pooja & Vazhipadu

ytyujytuj

Darshan Time

ദർശന സമയം      :  എല്ലാ ഞായറാഴ്ച, ആയില്യം, മലയാള മാസം ഒന്ന്‍,

                                    മറ്റ് വിശേഷദിവസങ്ങൾ രാവിലെ മുതൽ

Events

No data found

Contact Us

ഫോൺ നമ്പർ       :  9544207305, 9496809071      

എത്തിച്ചേരേണ്ടവിധം

1) കോഴിക്കോട് > കല്പറ്റ > മാനന്തവാടി > വരയാൽ > പാറത്തോട്ടം > ക്ഷേത്രം.

2) കണ്ണൂർ > തലശ്ശേരി > പാറത്തോട്ടം > ക്ഷേത്രം.